ഫോഴ്‌സ് ട്രാവലറിനോട് മത്സരിക്കാന്‍ മിനി ബസുമായി ടാറ്റ മോട്ടോഴ്‌സ്

tata-winger

ഫോഴ്‌സ് ട്രാവലറിനോട് മത്സരിക്കാന്‍ പുതിയ മിനി ബസുമായി ടാറ്റ മോട്ടോഴ്‌സ് രംഗത്ത്. 12.05 ലക്ഷം രൂപയാണ് മിനി ബസിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍ മഹാരാഷ്ട്ര വാഹന വിപണിയില്‍ മാത്രമാണ് മിനി ബസ് ലഭ്യമാക്കിയിരിക്കുന്നത്.

പതിനഞ്ച് സീറ്ററാണ് ടാറ്റ പുറത്തിറക്കിയ വിംഗര്‍ 15 എസ് എന്ന മോഡലിലുള്ളത്. വിംഗര്‍ 15 എസിന്റെ 2.2 ലീറ്റര്‍ ഡൈകോര്‍ ഡീസല്‍ എന്‍ജിന് 100 ബിഎച്ച്പി-190 എന്‍എം ആണ് ശേഷി. 5.46 മീറ്റര്‍ നീളമുള്ള മിനി ബസിന് 15 ഇഞ്ച് വീലുകളാണ് ഉപയോഗിക്കുന്നത്. ഉള്‍ഭാഗത്തെ ഉയരം 1.9 മീറ്റര്‍ ആണ്. ലഗേജ് സ്‌പേസ് 600 ലീറ്റര്‍.

winger-int

ടൂര്‍ ഓപ്പറേറ്റേഴ്‌സിനെ ലക്ഷ്യമിട്ട് പുറത്തിറക്കിയ വിംഗര്‍ 15 എസിന് പുഷ്ബാക്ക് സീറ്റുകള്‍ , ഓരോ സീറ്റിനും പ്രത്യേകം എസി വെന്റ്, ഓരോ നിരയിലും യുഎസ്ബി ചാര്‍ജിങ് പോയിന്റുകള്‍ എന്നിവയുണ്ട്. പരമാവധി യാത്രാസുഖം ഉറപ്പാക്കാന്‍ ഇന്‍ഡിപ്പെന്‍ഡന്റ് സസ്‌പെന്‍ഷനാണ് നല്‍കിയിരിക്കുന്നത്. മോണോകോക്ക് ബോഡിയാണ് വിംഗര്‍ മിനി ബസിന്.

Top