മിനി ട്രക്കായ ‘എയ്‌സി’ന്റെ ആദ്യ വകഭേദമായ ‘എയ്‌സ് ഗോള്‍ഡ്’ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ്

രു ടണ്ണില്‍ താഴെ ഭാരവാഹക ശേഷിയുള്ള മിനി ട്രക്കായ ‘എയ്‌സി’ന്റെ ആദ്യ വകഭേദമായ ‘എയ്‌സ് ഗോള്‍ഡ്’ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കി. പുത്തന്‍ സൗകര്യങ്ങളോടെ 3.75 ലക്ഷം രൂപയിലാണ് ‘എയ്‌സ് ഗോള്‍ഡ്’ വിപണിയിലെത്തുന്നത്. ആര്‍ട്ടിക് വൈറ്റ് എന്ന പുതുനിറത്തിലും ‘എയ്‌സ് ഗോള്‍ഡ്’ ലഭ്യമാണ്.

TATA-ACE-GOLd

‘എയ്‌സ് ഗോള്‍ഡി’നു കരുത്തേകുന്നത് 702 സി സി, ഡി ഐ ഡീസല്‍ ഐ ഡി ഐ എന്‍ജിനാണ്. വ്യത്യസ്ത എന്‍ജിനോടെ വേറിട്ട ആവശ്യങ്ങള്‍ക്കുള്ള പതിനഞ്ചോളം മോഡലുകളാണ് ‘എയ്‌സ്’ പ്ലാറ്റ്‌ഫോമില്‍ ടാറ്റ മോട്ടോഴ്‌സ് വില്‍പ്പനയ്‌ക്കെത്തിക്കുന്നത്. ഓരോ 60 കിലോമീറ്ററിലും സര്‍വീസ് സൗകര്യം ലഭ്യമാണെന്നാണു കമ്പനിയുടെ വാഗ്ദാനം.

Top