ടാറ്റയുടെ പുതിയ കോംപാക്ട് ട്രെക്ക് ടാറ്റ ഇന്‍ട്രാ ഉടന്‍ വിപണിയിലേയ്ക്ക്

ടാറ്റ പുതിയ കോംപാക്ട് ട്രെക്ക് അവതരിപ്പിച്ചു. ടാറ്റ ഇന്‍ട്രാ എന്ന കോംപാക്ട് ട്രെക്ക് ആണ് ടാറ്റ വാണിജ്യ വാഹന ശ്രേണിയിലേക്ക് ഇറക്കിയിരിക്കുന്നത്. മെയ് 22ന് വാഹനം വിപണിയില്‍ എത്തും എന്നാണ് സൂചന.

ടാറ്റ എയ്സ് ശ്രേണിയിലെ ഏറ്റവും വലിയ വാഹനമായ ഇന്‍ട്രായില്‍ കൂടുതല്‍ സ്റ്റോറേജ് സ്പേസും പിക്ക്അപ്പും ഇന്ധനക്ഷമതയുമുണ്ട്‌.

ഇന്‍ട്രായുടെ മുന്‍ വശത്തെ കൂടുതല്‍ മനോഹരമാക്കുന്നത് ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്രോമിയം സ്ലാറ്റുകള്‍, വലിയ ഗ്രില്ലും, എയര്‍ ഡാമും ഹെഡ്ലൈറ്റുമാണ്.

മനോഹരാമായ ഇന്റീരിയറാണ് ഇന്‍ട്രായുടെ മറ്റൊരു പ്രത്യേകത. ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ലിവര്‍, ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഗ്ലോബോക്സ്, എസി, റേഡിയോ, ഓക്സിലറി, യുഎസ്ബി എന്നീ സംവിധാനമുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവയാണ് ഇന്റീരിയറര്‍.

1100 കിലോഗ്രാമാണ് ലോഡ് കപ്പാസിറ്റിയാണ് വാഹനത്തിന് ഉള്ളത്. ആറ് ലീഫും പിന്നില്‍ ഏഴ് ലീഫും സസ്പെന്‍ഷനും ഉള്ള വാഹനത്തിന് 4316 എംഎം നീളവും 1639 എംഎം വീതിയും 1919 എംഎം ഉയരവുമാണുള്ളത്.

വാഹനത്തിന് കരുത്തേകുന്നത് ബിഎസ്-6 നിലവാരത്തിലുള്ള 1.4 ലിറ്റര്‍ ഡിഐ ഡീസല്‍ എന്‍ജിനാണ്. ഈ എന്‍ജിന്‍ 1396 സിസിയില്‍ 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

Top