ടാറ്റ മോട്ടോര്‍സ് പുതുതായി ‘അള്‍ട്രാ’ ട്രക്കുകളെ അവതരിപ്പിച്ചു. അള്‍ട്രാ ട്രക്കുകളുടെ വില പത്തു ലക്ഷം രൂപ മുതലാണ്. ടിപ്പര്‍, റീഫര്‍, ഇരുചക്ര വാഹന കാരിയര്‍ എന്നിങ്ങനെയാണ് പുതിയ അള്‍ട്രാ ട്രക്ക് നിരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജിപിഎസ്, അത്യാധുനിക ടെലിമാറ്റിക്‌സ്, തത്സമയ ട്രാക്കിംഗ്, ജിയോ ഫെന്‍സിംഗ്, റിമോട്ട് യൂണിറ്റ് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് അള്‍ട്രാ ട്രക്കുകളുടെ പ്രധാന സവിശേഷതകള്‍.
ഏറ്റവു പുതിയ ടര്‍ബ്ബോട്രൊണ്‍ 3.0 ലിറ്റര്‍, 5.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാണ് അള്‍ട്രാ ട്രക്കുകളില്‍. 3.0 ലിറ്റര്‍ എഞ്ചിന് 138 bhp കരുത്തും 360 Nm ടോര്‍ക്കും പരമാവധി സൃഷ്ടിക്കാനാവും. എന്നാല്‍, 5.0 ലിറ്റര്‍ എഞ്ചിന് 177 bhp കരുത്തും 590 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സാണ് നല്‍കിയിരിക്കുന്നത്.