സിഗ്‌ന 5525 എസ് പുറത്തിറക്കി ടാറ്റ മോട്ടോര്‍സ്. ടാറ്റ മോട്ടോഴ്‌സിന്റെ സിഗ്‌ന ഉപഭോക്താക്കള്‍ക്ക് ചിലവ് കുറച്ച് പരമാവധി ലാഭം ഉറപ്പുവരുത്തും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ മികച്ച കാര്യക്ഷമതയും സവിശേഷമായ പ്രത്യേകതകളുമാണ് പുതിയ വാഹന നിരയെ വ്യത്യസ്തമാക്കുന്നത്. ബിഎസ് 6 വാഹന ശ്രേണിയിലേക്കാണ് ഈ പുതിയ ഉല്‍പന്നം എത്തുക.
പവര്‍ ഓഫ് 6 ആശയം അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തിരിക്കുന്ന 55 ടണ്‍ ഭാരവഹന ശേഷിയുള്ളതാണ് സിഗ്ന. 250എച്ച്പി പവറും, 1000-1800ആര്‍പിഎമ്മില്‍ 950 എന്‍എം ടോര്‍ക്കും കരുത്തു പകരുന്ന സിഗ്‌നക്ക് ടാറ്റ മോട്ടോര്‍സ് ആറ് വര്‍ഷത്തെ അല്ലെങ്കില്‍ ആറ് ലക്ഷം കിലോമീറ്ററുകളുടെ വാറന്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്.
വിപണിയിലെ ആവശ്യകത മനസിലാക്കി ടാറ്റ മോട്ടോര്‍സ് സബ് 1 ടണ്‍ മുതല്‍ 55 ടണ്‍ വരെ ഗ്രോസ് വെഹിക്കിള്‍ / കോമ്പിനേഷന്‍ വെയ്റ്റ് നിരയിലെ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു പ്രിമിയം ടഫ് ഡിസൈന്‍ ആണ് ഈ വാഹന നിരയുടെ പ്രത്യേകത.