മുംബൈ: ടിയാഗോ കുടുംബത്തിലേക്ക് പുതിയ വേരിയൻറ് എക്സ് ടി എ പ്രഖ്യാപിച്ച് ടാറ്റാ മോട്ടോർസ്. 5.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ദില്ലി എക്സ് ഷോറൂം തുടക്കവില. പുതിയ വേരിയൻറിന് തുടക്കമിടുന്നതിനൊപ്പം കമ്പിനി അതിൻറെ ഓട്ടോ മാറ്റിക് ലൈൻ അപ് കൂടി ശക്തിപ്പെടുത്തുകയാണ്.
ഉത്പന്നത്തിൻറെ ബിഎസ്6 വെർഷൻ 2020ൽ പുറത്തിറക്കി. ജിഎൻസിഎപി സുരക്ഷയുടെ കാര്യത്തിൽ 4 സ്റ്റാർ റേറ്റിങാണ് പുതിയ വേർഷന് ലഭിച്ചിരുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനം എന്ന സവിശേഷത സ്വന്തമാക്കാനായി. വിപണിയിൽ മിഡ് ഹാച്ച് സെഗ്മെൻറിൽ മേൽകൈ ലഭിക്കാൻ മാത്രമല്ല ഉപഭോക്താക്കൾക്ക് വിവിധ വിലയിൽ തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങൾ നൽകുന്നതായി ഇത് മാറുമെന്നും ടാറ്റാമട്ടോർസ് പാസഞ്ചർ വെഹിക്കിൾ യൂണിറ്റ് മാർക്കറ്റിങ് തലവൻ വിവേക് ശ്രീവത്സ പറഞ്ഞു.
ഹർമ്മാനിൻറെ 7 ഇഞ്ച് ഇൻഫോ ടെയ്മെൻറ് ടച്ച് സ്ക്രീൻ, 15 ഇഞ്ച് അലോയ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഡിജിറ്റൽ ഇൻസ്ട്രുമെൻറൽ ക്ലസ്റ്റർ, എന്നിങ്ങനെയുള്ള സവിഷേതകൾ കൊണ്ട് 3.25 ലക്ഷം രൂപയ്ക്ക് ഉപഭോക്താക്കൾക്ക് മികച്ച മൂല്യം നൽകിയായിരുന്നു 2016ൽ ടിയാഗോ വിപണയിലെത്തിയത്.