ടാറ്റ മോട്ടോഴ്‌സിന്റെ ജഗ്വാര്‍ ലാന്‍ഡ് റോവര്‍ പുതിയ എഫ്‌ പേസിനെ അവതരിപ്പിച്ചു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ജഗ്വാര്‍ ലാന്‍ഡ് റോവര്‍ എഫ്‌ പേസ് അവതരിപ്പിച്ചു.

കമ്പനിയുടെ പൂനൈയിലെ നിര്‍മാണ കേന്ദ്രത്തിലാണ് പ്രദേശികമായി നിര്‍മ്മിച്ച എഫ്‌ പേസ് അസംബ്ലിള്‍ ചെയ്ത് പുറത്തിറക്കിയത്.

പൂനൈയിലെ നിര്‍മാണ കേന്ദ്രത്തില്‍ അസംബ്ലില്‍ ചെയ്യുന്ന ജഗ്വാറിന്റെ ആറാമത്തെ മോഡലാണ് എഫ്‌ പേസ്.

പുതിയ എഫ്‌ പേസിന് പഴയ മോഡലിനേക്കാള്‍ 8 ലക്ഷം രൂപ വില കുറവാണ്. നിലവില്‍ 60.02 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വാഹനത്തിനുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. നവംബര്‍ അവസാനത്തോടെ ഉപഭോക്താക്കള്‍ക്ക് എഫ്‌ പേസ് കൈമാറും.

എന്നാല്‍ ഒരു ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ഇത്തവണത്തെ എഫ്‌ പേസിനുള്ളത്.

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ഇഗ്‌നിഷ്യം ഡീസല്‍ എന്‍ജിനാണ് 2018 എഫ്‌ പേസിന് കരുത്തേകുന്നത്.

177 ബിഎച്ച്പി പവറും 430 എന്‍എം ടോർക്കും ഉൾപ്പെടുത്തിയിരിക്കുന്നതാണ് എന്‍ജിന്‍.

8 സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി എല്ലാ ടയറുകളിലും ഒരുപോലെ കരുത്തെത്തുമെന്നതും വാഹനത്തിന്റെ പ്രത്യേകതയാണ്.

അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റ്, റീക്ലൈനിങ് റിയര്‍ സീറ്റ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 10.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൈഫൈ ഹോട്ട്‌സ്‌പോട്ട്, പ്രോ ആക്ടീവ്, ആക്ടീവ് കീ, 380 w മെറിഡിയന്‍ സൗണ്ട് സിസ്റ്റം, എന്നിവയും പ്രത്യേകതകളാണ്.

Top