ടാറ്റ മോട്ടോര്‍സിന്റെ ഓണം ഓഫറുകള്‍ ഈ മാസം 17 മുതല്‍

tata

കൊച്ചി: ഓണത്തിന് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ ടാറ്റമോട്ടോര്‍സ് ഉപഭോക്താക്കള്‍ക്കായി നിരവധി ഓഫറുകള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ മാസം 17 മുതല്‍ കേരളത്തിലുടനീളമുള്ള ടാറ്റ മോട്ടോര്‍സിന്റെ ഡീലര്‍ ഷോപ്പുകള്‍ വഴിയാണ് ടാറ്റ ഈ സേവനം ഉപഭോക്താക്കളില്‍ എത്തിക്കുന്നത്.

ഓണം ഉത്സവ കാലത്ത് കേരള വിപണിയില്‍ തിരഞ്ഞെടുക്കപ്പെട്ട വാഹന മോഡലുകള്‍ക്ക് ടാറ്റ മോട്ടോര്‍സ് 1,07,000 രൂപ വരെ ആനുകൂല്യങ്ങള്‍ ആണ് ടാറ്റ പ്രഖ്യാപിച്ചത്. ടാറ്റ ടിയാഗോ, ഹെക്‌സ, ടിഗോര്‍ സെസ്റ്റ്(പേര്‍സണല്‍), സഫാരി സ്റ്റോം, നാനോ എന്നീ മോഡലുകള്‍ക്ക് 1 രൂപക്ക് ആദ്യ വര്‍ഷ ഇന്‍ഷുറന്‍സും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. 4999 രൂപക്ക് ടാറ്റ നെക്‌സോണിന്റെ ആദ്യ വര്‍ഷ ഇന്‍ഷുറന്‍സും ഉപഭോക്താക്കള്‍ക്ക് ഉറപ്പാക്കാം. തിരഞ്ഞെടുക്കപ്പെട്ട മോഡലുകള്‍ക്ക് 25,000 മുതല്‍ 30,000 രൂപ വരെയുള്ള ഇളവുകളും സ്വന്തമാക്കാം. ടാറ്റ നാനോ ഒഴികെ മറ്റെല്ലാ മോഡലുകള്‍ക്കും കമ്പനി 25,000രൂപവരെ എക്‌സ്‌ചേഞ്ച് ഓഫറുകളും നല്‍കുന്നുണ്ട്.

Top