വാഹന വിൽപന; ടാറ്റ രണ്ടാമത്, ഹ്യുണ്ടേയ്ക്ക് മൂന്നാം സ്ഥാനം

മേയിലെ വാഹന വിൽപന കണക്കുകളിൽ രണ്ടാമതെത്തി ടാറ്റ മോട്ടോഴ്സ്. ഹ്യുണ്ടേയ്‌യെ പിന്തള്ളി 43341 യൂണിറ്റ് വിൽപനയുമായാണ് ടാറ്റ രണ്ടാം സ്ഥാനത്തെത്തുന്നത്. 124474 വാഹനങ്ങളുമായി പതിവുപോലെ മാരുതി ഒന്നാം സ്ഥാനത്ത് എത്തി.

കഴിഞ്ഞ വർഷം മേയിൽ 15181 യൂണിറ്റ് വിൽപനയുണ്ടായിരുന്ന ടാറ്റ 185 ശതമാനം വളർച്ച നേടിയാണ് രണ്ടാം സ്ഥാനത്ത് എത്തിയത്. ടാറ്റയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം വിൽപനയാണ് ഇത്. മൂന്നാം സ്ഥാനത്തുള്ള ഹ്യുണ്ടേയ്‌യുടെ വിൽപന 42293 യൂണിറ്റാണ്. കഴിഞ്ഞ വർഷം മേയിൽ ഹ്യുണ്ടേയ്‌യുടെ വിൽപന 25001 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വളർച്ച 69.2 ശതമാനമാണ്.

കഴിഞ്ഞ ആറുമാസത്തിനിടെ രണ്ടാം തവണയാണ് ടാറ്റ ഹ്യുണ്ടേയ്‌യെ പിന്നിട്ട് രണ്ടാമതെത്തുന്നത്. ഹ്യുണ്ടേയ്‌യുടെ നിർമാണ ശാല അറ്റകുറ്റപ്പണികൾക്കായി അടച്ചതും ചിപ്പ്ക്ഷാമവുമാണ് വിൽപന കുറയാൻ കാരണം എന്നാണ് കമ്പനിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Top