ഇന്ത്യന്‍ വാഹന ഭീമന്മാരായ ടാറ്റ മോട്ടോര്‍സ് പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഹാച്ച്ബാക്ക് പരീക്ഷണ ഓട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു.
ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലാണ് ഹാച്ച്ബാക്ക് എത്തുന്നത്. ടാറ്റ ഹാരിയറില്‍ കണ്ട രീതിയിലാണ് മുന്നില്‍ ഹെഡ്ലാമ്പുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വശങ്ങളിലെ ഡിസൈനും സ്മോക്ക്ഡ് ടെയില്‍ലാമ്പുകളും ആള്‍ട്രോസില്‍ അതേപടി തുടരാനാണ് സാധ്യത.
പുതിയ ആള്‍ട്രോസിന്റെ എഞ്ചിന്‍ വിശേഷങ്ങള്‍ എന്തായിരിക്കുമെന്ന് കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത് നെക്സോണ്‍ എസ്യുവിയിലേതിന് സമാനമായ എഞ്ചിനായിരിക്കും എന്നാണ്.
1.2 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍, 100 bhp കരുത്തും 140 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. മറുഭാഗത്ത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാവട്ടെ 90 bhp കരുത്ത് കുറിക്കുന്നതാണ്. മറ്റൊരു സാധ്യത കല്‍പ്പിക്കുന്നത് ടിയാഗൊയിലെ നാച്ചുറലി ആസ്പിരേറ്റഡ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ്.