വാഹന ശ്രേണിയിൽ ഉടനീളം വില വർദ്ധിപ്പിച്ച് ടാറ്റ മോട്ടോഴ്സ്

ടാറ്റ മോട്ടോഴ്സ് തങ്ങളുടെ വാഹന ശ്രേണിയിൽ ഉടനീളം വില വർദ്ധനവ് പ്രഖ്യാപിച്ചതായി റിപ്പോർട്ട്. വാഹന ശ്രേണിയിൽ 1.1 ശതമാനം വിലവർദ്ധനവാണ് കമ്പനി പ്രഖ്യാപിച്ചത് എന്ന് മോട്ടോറോയിഡ്സ് റിപ്പോർട്ട് ചെയ്യുന്നു. വില വർദ്ധനവിന്റെ അളവ് മോഡലിനെയും വേരിയന്റിനെയും ആശ്രയിച്ചിരിക്കും.

ഇൻപുട്ട് ചെലവ് വർധിക്കുന്നത് ഭാഗികമായി തടയുന്നതിനാണ് വർധനവ് വരുത്തിയതെന്ന് ടാറ്റ പറയുന്നതായാണ് റിപ്പോർട്ടുകൾ. പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മിക്കവാറും എല്ലാ കാർ നിർമ്മാതാക്കളും വില വർദ്ധിപ്പിച്ചത് കണക്കിലെടുക്കുമ്പോൾ ടാറ്റയുടെ ഈ വില വർദ്ധനയിൽ അതിശയിക്കാനില്ല എന്നും മോട്ടോറോയിഡ്സ് റിപ്പോർട്ട് ചെയ്യുന്നു.

Top