ടാറ്റ മോട്ടോര്‍സ് ഇപ്പോള്‍ സെസ്റ്റിന്റെയും ടിയാഗൊയുടെയും രണ്ടാമത്തെ ബാച്ചിനെ തിരിച്ചുവിളിച്ചു. എമിഷന്‍ തകരാറുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായാണ് തിരിച്ച് വിളിച്ചിരിക്കുന്നത്.
MAT626184GKF16560 മുതല്‍ MAT626141HKB10162 വരെ ചേസിസ് നമ്പര്‍ ഉള്ള ടിയാഗൊ ഡീസല്‍ മോഡലുകളെയാണ് തിരിച്ച് വിളിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1800 209 7979 എന്ന നമ്പറില്‍ ബന്ധപ്പെടാം.
അതേസമയം എന്താണ് പ്രശ്നം എന്നുള്ളത് എന്നത് സംബന്ധിച്ച് കമ്പനി വ്യക്തമായി ഒന്നും തന്നെ പറഞ്ഞിട്ടില്ല. നിങ്ങളുടെ വാഹനം ഈ കാലയളവില്‍ നിര്‍മിച്ചതാണെങ്കില്‍ അടുത്തുള്ള ഡീലര്‍ഷിപ്പുകളില്‍ എത്തിച്ച് പരിശോധിപ്പിക്കാവുന്നതാണ്.