ടാറ്റയും കാര്‍ വില കൂട്ടുന്നു ; ഓഗസ്റ്റില്‍ 2.2 ശതമാനം വില വര്‍ധനവ്

tata

ഗസ്റ്റ് ഒന്നു മുതല്‍ ടാറ്റ കാറുകള്‍ക്ക് വില കൂടും. 2.2 ശതമാനം വരെയാണ് വില കൂടുന്നതെന്ന് കമ്പനി അറിയിച്ചു. 2.2 ശതമാനം വില വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ ടാറ്റ കാറുകള്‍ക്ക് 35,000 രൂപയോളം ഓഗസ്റ്റില്‍ വില കൂടും. മോഡലുകളെയും വകഭേദങ്ങളെയും അടിസ്ഥാനപ്പെടുത്തി വിലയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകും.

ഈ വര്‍ഷമിത് മൂന്നാം തവണയാണ് ടാറ്റ കാറുകള്‍ക്ക് വില കൂട്ടുന്നത്. നികുതി വര്‍ധനവും വിപണി സാഹചര്യങ്ങളിലെ മാറ്റങ്ങളും അസംസ്‌കൃത വസ്തുക്കള്‍ക്ക് വില കൂടിയതുമാണ് വില വര്‍ധനവിന് കാരണമെന്ന് കമ്പനി വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിലില്‍ 60,000 രൂപയോളവും ഇതിന് മുമ്പ് ജനുവരിയില്‍ 25,000 രൂപയോളം മോഡലുകളെ അടിസ്ഥാനപ്പെടുത്തി ടാറ്റ വര്‍ധിപ്പിച്ചിരുന്നു.

ഇന്ത്യയില്‍ നാനോ മുതല്‍ ഹെക്‌സ എസ്‌യുവി വരെ നീളും ടാറ്റയുടെ കാര്‍ നിര. നിലവില്‍ 2.36 ലക്ഷം മുതലാണ് നാനോയ്ക്ക് വില. ഫ്‌ളാഗ്ഷിപ്പ് ഹെക്‌സയ്ക്ക് 17.89 ലക്ഷം രൂപ മുതലും വില തുടങ്ങുന്നു. ടാറ്റയുടെ ഹാച്ച്ബാക്ക് നിരയില്‍ നാനോ, ബോള്‍ട്ട്, ടിയാഗൊ എന്നീ മോഡലുകളാണുള്ളത്. സെഡാന്‍ നിരയില്‍ സെസ്റ്റ്, ടിഗോര്‍ മോഡലുകളും എസ്‌യുവി നിരയില്‍ സുമോ ഗോള്‍ഡ്, സഫാരി സ്റ്റോം, നെക്‌സോണ്‍, ഹെക്‌സ എന്നിങ്ങനെയുമാണ് ഉള്ളത്.

Top