ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ ജനുവരിയില്‍

ന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ഹാരിയര്‍ എസ്‌യുവി ജനുവരിയില്‍ വിപണിയില്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്. ടാറ്റ കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍. ഹെക്‌സയ്ക്ക് മുകളില്‍ ടാറ്റ കൊണ്ടുവരാന്‍ പോകുന്ന പ്രീമിയം അഞ്ചു സീറ്റര്‍ എസ്‌യുവിയാണ് ഹാരിയര്‍.

കമ്പനിയുടെ ഏറ്റവും പുതിയ ഒപ്റ്റിമല്‍ മൊഡ്യുലാര്‍ എഫിഷ്യന്‍ ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍കിടെക്ചറിലാണ് എസ്‌യുവിയുടെ വരവ്. മുന്‍ വീല്‍ ഡ്രൈവ്, ഓള്‍ വീല്‍ ഡ്രൈവ് വകഭേദങ്ങള്‍ ഹാരിയറിന് ലഭിക്കുമെന്നാണ് വിവരം. ലാന്‍ഡ് റോവറിന്റെ ടെറെയ്ന്‍ റെസ്‌പോണ്‍ സംവിധാനം ഒരുങ്ങുന്ന ഓള്‍ വീല്‍ ഡ്രൈവ് ടാറ്റ എസ്‌യുവിയില്‍ മുഖ്യാകര്‍ഷണമായി മാറും.

ജീപ് കോമ്പസില്‍ തുടിക്കുന്ന ഫിയറ്റിന്റെ 2.0 ലിറ്റര്‍ ഡീസല്‍ മള്‍ട്ടിജെറ്റ് എഞ്ചിന്‍ ഹാരിയറില്‍ ടാറ്റ ഉപയോഗിക്കും. എഞ്ചിന് 140 bhp കരുത്തും 320 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡായിരിക്കും സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇന്ത്യയില്‍ 2.0 ലിറ്റര്‍ ഫിയറ്റ് ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന രണ്ടാമത്തെ മോഡലായിരിക്കും ടാറ്റ ഹാരിയര്‍.

ടാറ്റയുടെ ഏറ്റവും പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയ്ക്കാണ് പുതിയ ഹാരിയര്‍ തുടക്കം കുറിക്കുക. 4,575 mm നീളവും 1,960 mm വീതിയും 1,686 mm ഉയരവും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിക്കുണ്ട്. വീല്‍ബേസ് 2,740 mm. ഹാരിയറിന്റെ ഏഴു സീറ്റര്‍ പതിപ്പിനെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്.

Top