രാജ്യത്ത് ആകര്‍ഷകമായ ഫിനാന്‍സിംഗ് ഓഫറുകളുമായി ടാറ്റാ. ഓഫർ അവതരിപ്പിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായി കര്‍ണാടക ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ച് ഇന്ത്യയിലെ പ്രമുഖ ഓട്ടോമോട്ടീവ് ബ്രാന്‍ഡായ ടാറ്റ മോട്ടോഴ്‌സ്. ഭാവിയില്‍ വാഹനം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് കര്‍ണാടക ബാങ്കിന്റെ 199 സെമി അര്‍ബന്‍, 67 ഗ്രാമീണ ശാഖകള്‍ ഉള്‍പ്പെടുന്ന 857 ശാഖകളില്‍ വിവിധ പദ്ധതികള്‍ പ്രയോജനപ്പെടുത്താം എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉപഭോക്താക്കള്‍ക്കായി ആകര്‍ഷകമായ ധനകാര്യ പദ്ധതികള്‍ അവതരിപ്പിക്കുന്നതിന് കര്‍ണാടക ബാങ്കുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് സെയില്‍സ്, മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ സര്‍വീസ് വൈസ് പ്രസിഡന്റ് രാജന്‍ അംബ പറഞ്ഞു.
വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായ വ്യക്തിഗത മൊബിലിറ്റി പരിഹാരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നിരന്തരമായ ശ്രമവുമായി ഈ പങ്കാളിത്തം യോജിക്കുന്നുവെന്നും അതേസമയം ഉപഭോക്താക്കളുടെ മൊത്തത്തിലുള്ള ഉടമസ്ഥാവകാശ അനുഭവത്തിന്റെ സന്തോഷത്തിന് മികച്ച സംഭാവന നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ ഓഫറുകള്‍ ഉപഭോക്താക്കളുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുമെന്നും കാര്‍ വാങ്ങുന്ന പ്രക്രിയ എല്ലാവര്‍ക്കും കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഈ സഹകരണ സംരംഭത്തിന് കീഴില്‍, ടാറ്റാ മോട്ടോഴ്‌സ് വാഹനത്തിന്റെ ഓണ്‍-റോഡ് വിലയില്‍ ഉപഭോക്താക്കള്‍ക്ക് 85% വരെ വായ്‍പ ലഭിക്കും. എക്‌സ്‌റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റുമായി(ഇബിഎല്‍ആര്‍) ലിങ്കുചെയ്ത പലിശനിരക്ക് ഇടയ്ക്കിടെ ബാങ്കിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. ഈ വായ്പയുടെ കാലാവധി പരമാവധി 84 മാസങ്ങള്‍ വരെയായി നിശ്ചയിച്ചിരിക്കുന്നു.