2022 ഓഗസ്റ്റ് മാസത്തിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ അമ്പരപ്പിക്കുന്ന പ്രകടനവുമായി ഇന്ത്യയുടെ സ്വന്തം ടാറ്റാ മോട്ടോഴ്‍സ്. ടാറ്റ മോട്ടോഴ്‌സിന്റെ ഇലക്ട്രിക് വാഹന വിൽപ്പന 2021 ഓഗസ്റ്റിനെ അപേക്ഷിച്ച് വമ്പന്‍ വളര്‍ച്ച നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2021 ഓഗസ്റ്റ് മാസത്തില്‍ വില്‍പ്പന നടത്തിയ 1,022 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ മാസം കമ്പനി 276 ശതമാനം വളർച്ച നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022 ഓഗസ്റ്റില്‍ 3,845 യൂണിറ്റ് ഇലക്ട്രിക്ക് വാഹനങ്ങളാണ് ടാറ്റാ മോട്ടോഴ്‍സ് വിറ്റത്.
2022 ഓഗസ്റ്റിലെ മൊത്തം വില്‍പ്പനയില്‍ 36 ശതമാനം വർധനവ് കമ്പനി രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ വിറ്റ 57,995 യൂണിറ്റുകളെ അപേക്ഷിച്ച് ഈ വര്‍ഷം വില്‍പ്പന 78,843 യൂണിറ്റുകളിലേക്ക് വളര്‍ന്നു. 2021 ഓഗസ്റ്റിൽ വിറ്റ 54,190 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കമ്പനിയുടെ മൊത്തം ആഭ്യന്തര വിൽപ്പന 76,479 യൂണിറ്റാണ്. ഇത് 41 ശതമാനം വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു. കഴിഞ്ഞ വർഷം മൊത്തം യാത്രാ വാഹന വിൽപ്പന 28,018 യൂണിറ്റുകളിൽ നിന്ന് 47,166 യൂണിറ്റുകളായി ഉയർന്നു. ഇതനുസരിച്ച് ഈ വിഭാഗത്തില്‍ 68 ശതമാനം വാര്‍ഷിക വളർച്ച രേഖപ്പെടുത്തി.