ഏറ്റവും വിലക്കുറഞ്ഞ കാര്‍ ‘നാനോ’ പുറത്തിറക്കി ടാറ്റ മോട്ടോഴ്‌സ് നേരത്തെ ശ്രദ്ധ നേടിയിരുന്നു.
ഇലക്ട്രിക് കാറുമായി വീണ്ടും നാനോ എത്തുകയാണ് വിപണിയില്‍ ഇടം പിടിക്കുവാനായി.
പുതിയ ഇലക്ട്രിക് നാനോയുടെ റോഡ് ടെസ്റ്റ് കോയമ്പത്തൂരില്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കമ്പനി അറിയിച്ചു.
ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചതിനാല്‍ അധികം വൈകാതെ തന്നെ വാഹനം വിപണിയിലെത്തിക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി.