ടിയാഗോ എൻആർജിയുടെ ഒന്നാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി XT വേരിയന്‍റ് അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റാ മോട്ടോഴ്സ്. ടാറ്റ ടിയാഗോ NRG XT വേരിയന്റ് 6.42 ലക്ഷം രൂപ എക്സ് ഷോറൂം വിലയിലാണ് അവതരിപ്പിച്ചത് എന്ന് എച്ച്ടി ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവ കാർ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിലാണ് മോഡലിന്റെ ശ്രദ്ധ എന്നാണ് കമ്പനി പറയുന്നത്. ടിയാഗോ എന്‍ആര്‍ജി അതിന്റെ പുതിയ XT വേരിയന്റിൽ നിരവധി ഫീച്ചറുകള്‍ ഉണ്ട്. 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഹർമൻ നൽകുന്ന 3.5 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, ഫ്രണ്ട് ഫോഗ് ലാമ്പുകൾ, മറ്റ് ഹൈലൈറ്റുകൾ എന്നിവ ഇതില്‍ ഉൾപ്പെടുന്നു. കൂടാതെ, 14 ഇഞ്ച് ഹൈപ്പർസ്റ്റൈൽ വീലുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, പിൻ പാഴ്‌സൽ ഷെൽഫ് എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ ഹൈലൈറ്റുകൾക്കൊപ്പം ‘റെഗുലർ’ ടിയാഗോയുടെ XT വേരിയന്റും അപ്‌ഡേറ്റ് ചെയ്‍തിട്ടുണ്ട്.
എന്നാൽ ടിയാഗോ എന്‍ആര്‍ജി ആണ് ഇപ്പോഴും ശ്രദ്ധ പിടിച്ചുപറ്റാൻ കൂടുതൽ സാധ്യതയുള്ളത്. കാരണം അതിന്റെ യുവത്വവും പരുക്കൻ സ്വഭാവവുമുള്ളതുമായ സൈഡ് ക്ലാഡിംഗുകൾ, റെയിലുകളോട് കൂടിയ കറുത്ത മേൽക്കൂര, ചാർക്കോൾ ബ്ലാക്ക് ഇന്റീരിയർ കളർ സ്‍കീ, 181 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവ വാഹനത്തെ വേറിട്ടതാക്കുന്നു. ടിയാഗോയേക്കാൾ 37 എംഎം നീളവും, അതേ 1.2 ലിറ്റർ, നാച്ചുറലി ആസ്പിറേറ്റഡ്, ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിൻ 84 ബിഎച്ച്പി സൃഷ്‍ടിക്കുകയും 113 എൻഎം ടോർക്ക് നൽകുകയും ചെയ്യുന്നു. അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് എഎംടിയുമാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്‍മിഷന്‍.