‘ടാറ്റ നെക്‌സോണ്‍’ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം

ടാറ്റ നെക്‌സോണ്‍ വിപണിയില്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ നെക്‌സോണ്‍ എഎംടി പതിപ്പിന്റെ ചിത്രങ്ങള്‍ പുറത്തായിരിക്കുകയാണ്.

സെപ്തംബര്‍ 21 നാണ് ടാറ്റയുടെ പുതിയ സബ്‌കോമ്പാക്ട് എസ്‌യുവി നെക്‌സോണ്‍ വിപണിയില്‍ അവതരിക്കുന്നത്.

സെസ്റ്റില്‍ നിന്നും ടിയാഗൊയില്‍ നിന്നും വ്യത്യസ്തമായ ഗിയര്‍ ഷിഫ്റ്റ് ലെവറാണ് നെക്‌സോണ്‍ എഎംടിയിലുള്ളതെന്ന് പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇതിന് പുറമെ, ഹെക്‌സയില്‍ ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇടംപിടിക്കുന്നുണ്ട്. നെക്‌സോണ്‍ എക്‌സ്‌സെഡ്+ വേരിയന്റിനെ അടിസ്ഥാനപ്പെടുത്തിയാണ് എഎംടി പതിപ്പ് ഒരുങ്ങിയിരിക്കുന്നത്.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ എഎംടി പതിപ്പിനെ ടാറ്റ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതും.

ഇക്കോണമി, സിറ്റി, സ്‌പോര്‍ട് എന്നീ ഡ്രൈവിംഗ് മോഡുകളാണ് നെക്‌സോണ്‍ എഎംടിയില്‍ ഇടംപിടിക്കുക.

മാഗ്‌നെറ്റി മറെല്ലിയില്‍ നിന്നമുള്ള എഎംടി ഗിയര്‍ബോക്‌സാണ് നെക്‌സോണ്‍ എഎംടി പതിപ്പിന് ലഭിച്ചിരിക്കുന്നതെന്നാണ് സൂചന.

ആദ്യ വരവില്‍ 6 സ്പീഡ് മാനുവല്‍ പതിപ്പ് മാത്രമാണ് നെക്‌സോണില്‍ ലഭ്യമാവുകയെന്ന് ടാറ്റ വ്യക്തമാക്കിയിട്ടുണ്ട്.

എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്‌സെഡ്, എക്‌സ്‌സെഡ്+ വേരിയന്റുകളിലായാണ് നെക്‌സോണിനെ ടാറ്റ ലഭ്യമാക്കുന്നത്.

ടാറ്റയുടെ പുതിയ 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനാണ് നെക്‌സോണില്‍ ഇടംപിടിക്കുന്നത്.

ഇതിന് പുറമെ ടിയാഗൊയിലും ടിഗോറില്‍ ഒരുങ്ങിയിട്ടുള്ള 1.2 ലിറ്റര്‍ റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും നെക്‌സോണില്‍ ലഭ്യമാണ്. 108.5 bhp കരുത്തും 170 Nm torque ഉം ഏകുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.108.5 bhp കരുത്തും 260 Nm torque മാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കുക.

മസ്‌കുലാര്‍ ലുക്കിന്റെയും, കൂപെയ്ക്ക് സമാനമായ റൂഫ്‌ലൈനിന്റെയും പശ്ചാത്തലത്തില്‍ നെക്‌സോണിന് ശ്രേണിയില്‍ വേറിട്ട് മുഖമാണ് ലഭിക്കുന്നത്.

ആഢംബര കാറുകളില്‍ മാത്രം കാണുന്ന ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ടാറ്റ നെക്‌സോണ്‍ ഇന്റീരിയറിലെ പ്രധാന ഹൈലൈറ്റ്.

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയോടെയുള്ള 6.5 ഇഞ്ച് HD ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ, ഹാര്‍മന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവയും അകത്തളത്തെ വിശേഷങ്ങളാണ്.

7 ലക്ഷം രൂപയ്ക്കും 10 ലക്ഷം രൂപയ്ക്കും ഇടയിലായാകും നെക്‌സോണിനെ ടാറ്റ നല്‍കുക എന്നാണ് പ്രതീക്ഷ. നിലവില്‍ ശ്രേണി കൈയ്യടക്കിയിരിക്കുന്ന മാരുതി ബ്രെസ്സയും, ഫോര്‍ഡ് ഇക്കോസ്‌പോര്‍ടുമാണ് ടാറ്റ നെക്‌സോണിന്റെ പ്രധാന എതിരാളികള്‍.

ഭാവിയില്‍ കൂടുതല്‍ മോഡലുകളില്‍ എഎംടി പതിപ്പിനെ നല്‍കുമെന്ന് ടാറ്റ നേരത്തെ വെളിപ്പെടുത്തി യിരുന്നു. നിലവില്‍ നാനോ, സെസ്റ്റ് ടിയാഗൊ മോഡലുകള്‍ക്കാണ് എഎംടി ഗിയര്‍ബോക്‌സിനെ ടാറ്റ നല്‍കുന്നത്.

2017 അവസാനത്തോടെ തന്നെ നെക്‌സോണ്‍ എഎംടി വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Top