നിര്‍മ്മാതാക്കളായ ടാറ്റ, അപ്‌ഡേറ്റ് ചെയ്ത നെക്‌സോണ്‍ ഡീലര്‍ഷിപ്പുകളിലേക്ക് അയയ്ക്കാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഏറ്റവും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി, സെന്റര്‍ കണ്‍സോളിലെ ഫിസിക്കല്‍ ബട്ടണുകളും നോബുകളും ടാറ്റ ഇല്ലാതാക്കി.
ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലേക്ക് സംയോജിപ്പിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. എയര്‍ കണ്ടീഷനിംഗ് സിസ്റ്റത്തിനായുള്ള ഇക്കോണമി മോഡും ടാറ്റ നീക്കം ചെയ്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.
ഈ ചിത്രത്തില്‍ കാണാനാകുന്നതുപോലെ, ഇടതു വശത്തുള്ള എസി നോബിന് ഇനി ECON ബട്ടണ്‍ ഇല്ല. വോളിയത്തിനും ട്യൂണറിനുമുള്ള നോബുകളും നീക്കം ചെയ്തു, അതേസമയം എയര്‍ കണ്ടീഷനിംഗ് വെന്റുകള്‍ക്ക് തൊട്ടുതാഴെയായി സ്ഥാപിച്ചിരുന്ന ഫിസിക്കല്‍ ഐസിഇ ബട്ടണുകള്‍ ഇപ്പോള്‍ നെക്സോണ്‍ ലെറ്ററിംഗ് ഉപയോഗിച്ചാണ് മാറ്റിയിരിക്കുന്നത്.