ടാറ്റയുടെ ഇലക്ട്രിക്ക് വാഹനം നെക്‌സോണ്‍ എത്തുന്നു; ഡിസംബര്‍ 16ന് അവതരിപ്പിക്കും

റ്റത്തവണ ചാര്‍ജില്‍ 300 കിലോമീറ്റര്‍ ഉറപ്പ് നല്‍കി ഇലക്ട്രിക്ക് വാഹനം നെക്‌സോണ്‍ എത്തുന്നു. ഡിസംബര്‍ 16-ന് ഇലകട്രിക്ക് നെക്സോണ്‍ അവതരിപ്പിക്കും.

രൂപത്തില്‍ റഗുലര്‍ നെക്സോണിന് സമാനമാണ് ഇലക്ട്രിക് വകഭേദം. അടുത്തിടെ ടാറ്റ അവതരിപ്പിച്ച സിപ്ട്രോണ്‍ ടെക്നോളജിയുടെ അടിസ്ഥാനത്തില്‍ പുറത്തിറങ്ങുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ കൂടിയാണിത്. റഗുലര്‍ നെക്‌സോണിലെ ഫ്യുവല്‍ ലിഡിന് പിന്നിലായാണ് ഇലക്ട്രിക്കിലെ ചാര്‍ജിങ് പോര്‍ട്ട്. അതോടൊപ്പം തന്നെ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് കണക്റ്റിവിറ്റി വാഹനത്തിലുണ്ട്. ബാറ്ററി സ്റ്റാറ്റസ്, റേഞ്ച് എന്നിവ ഇതിലൂടെ അറിയാന്‍ സാധിക്കുന്നതായിരിക്കും. മുപ്പതിലേറെ ഇന്റര്‍നെറ്റ് കണക്റ്റഡ് സ്മാര്‍ട്ട് ഫീച്ചേഴ്‌സും വാഹനത്തിലുണ്ടാകും.

കൂടാതെ ഒറ്റചാര്‍ജില്‍ ഏകദേശം 300 കിലോമീറ്റര്‍ റേഞ്ച് നെക്സോണ്‍ ഇലക്ട്രിക്കില്‍ നല്‍കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിലെ ലിക്വിഡ് കൂള്‍ഡ് ലിഥിയം അയേണ്‍ ബാറ്ററി, ഇലക്ട്രിക് മോട്ടോറിന് എട്ട് വര്‍ഷത്തെ വാറണ്ടിയും ടാറ്റ ഉറപ്പ് നല്‍കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് സൗകര്യവും വാഹനത്തില്‍ ഉള്‍പ്പെടുത്തും.

Top