സ്‌റ്റൈലിലും ഫീച്ചറില്‍ ടാറ്റ നെക്‌സോണ്‍; ലോഞ്ച് സെപ്റ്റംബറില്‍

നെക്സോണിന്റെ ഫെയ്സ്ലിഫ്റ്റ് പതിപ്പ് ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ടാറ്റ മോട്ടോഴ്സ്. എന്നാല്‍, ഔദ്യോഗിക ലോഞ്ചിന് മുന്നേ, ടാറ്റ നെക്സോണ്‍ ഫെയ്സ്ലിഫ്റ്റിന്റെ ഇന്റീരിയര്‍ ദൃശ്യങ്ങള്‍ പുറത്തുവന്നുകഴിഞ്ഞു.

ഒട്ടനവധി മാറ്റങ്ങളും കാര്യമായ ഡിസൈന്‍, ഫീച്ചര്‍ അപ്പ്‌ഡേറ്റുകളുമായാണ് നെക്സോണ്‍ ഫെയ്സ്ലിഫ്റ്റ് മോഡലിനെ സജ്ജീകരിച്ചിരിക്കുന്നത്. മുന്‍വശത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്തുവന്ന ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. 2023 ഓട്ടോ എക്സ്പോയില്‍ ടാറ്റ മോട്ടോര്‍സ് പ്രദര്‍ശിപ്പിച്ച കര്‍വ് കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഫ്രണ്ട് പ്രൊഫൈല്‍ പരിഷ്‌ക്കരിച്ചിരിക്കുന്നത്. ഗ്രില്ലും ബമ്പറും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. പിന്‍ഭാഗത്ത്, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന എല്‍ഇഡി ടെയില്‍ലാമ്പുകള്‍ ഉണ്ട്. അലോയ് വീലുകള്‍ പോലും പുതിയതാണ്. കൂടാതെ, ഉയര്‍ന്ന വേരിയന്റുകളുള്ള മോഡലിന് 3D വ്യൂ ഉള്ള 360-ഡിഗ്രി സറൗണ്ട് ക്യാമറ ലഭിക്കും.

Top