ടാറ്റ നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് ലിമിറ്റഡ് എഡിഷന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത്. നെക്‌സോണ്‍ മുംബൈ ഇന്ത്യന്‍സ് പതിപ്പിനെ ടാറ്റ വിപണിയില്‍ എത്തിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മാന്‍ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കുന്ന താരത്തിന് ടാറ്റ നെക്‌സോണാണ് നല്‍കുന്നത്. 6.85 ലക്ഷം രൂപ ആരംഭവിലയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പ് വിപണിയില്‍ എത്തുന്നതും.
മുന്‍ വീല്‍ ആര്‍ച്ചുകളിലും പിന്നിലെ ഹാച്ച് ഡോറിലും മുംബൈ ഇന്ത്യന്‍സിന്റെ ലോഗോ തെളിഞ്ഞു കാണാം. നീലയും സില്‍വറുമാണ് നെക്‌സോണില്‍, ബമ്പറുകള്‍ക്ക് മഞ്ഞയാണ് നല്‍കിയിരിക്കുന്നത്. പുറമെ കോണ്‍ട്രാസ്റ്റ് ലുക്ക് നല്‍കാന്‍ ബോണറ്റില്‍ കറുത്ത ജിടി വരകളും മേല്‍ക്കൂരയ്ക്ക് മാറ്റ് ബ്ലൂ നിറവുമാണ്.
108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനും, 108.5 bhp കരുത്തും 260 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ റെവടോര്‍ഖ് ഡീസല്‍ എഞ്ചിനുമാണ് നെക്‌സോണില്‍ ടാറ്റ ഒരുക്കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളും ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പമാണ് ലഭ്യമാകുന്നതും.