തങ്ങളുടെ പ്രമുഖ മോഡലായ നെക്‌സോണ്‍ സബ്‌കോമ്പാക്ട് എസ് യു വി ശ്രീലങ്കയില്‍ അവതരിപ്പിച്ചതായി ടാറ്റാ. 8.7 മുതല്‍ 20.1 ലക്ഷം രൂപ വരെ നെക്‌സോണ്‍ സബ്‌കോമ്പാക്ട് എസ് യു വിക്ക് വില പ്രതീക്ഷിക്കാം. ടാറ്റയുടെ കൊളംബോയിലെ 15 ഔട്ട്‌ലെറ്റുകളില്‍ നിലവില്‍ നെക്‌സോണ്‍ ലഭ്യമാവും.
മോഡലിന്റെ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ വകഭേദങ്ങള്‍ ടാറ്റ ശ്രീലങ്കയില്‍ അവതരിപ്പിച്ചുണ്ട്. XE, XM, XT, XZ, XZ+, XZA+ തുടങ്ങി ആറ് വേരിയന്റുകളിലാണ് ശ്രീലങ്കയില്‍ നെക്‌സോണ്‍ ലഭ്യമാവുക. എറ്റ്‌ന ഓറഞ്ച്, വേര്‍മന്റ് റെഡ്, മൊറാകാന്‍ റെഡ്, സീറ്റല്‍ സില്‍വര്‍. ഗ്ലാസ്‌ഗ്രോ ഗ്രേ, കാല്‍ഗറി വൈറ്റ് എന്നീ നിറങ്ങളില്‍ നെക്‌സോണ്‍ ലഭ്യമാവും.
പ്രൊജക്ടര്‍ ലെന്‍സ് ഹെഡലാമ്പ്, അലോയ് വീല്‍സ്, ഹൈറ്റ് അഡ്ജസ്റ്റബിള്‍ ഡ്രൈവര്‍ സീറ്റ്, സീറ്റ് ബെല്‍റ്റ്, റിവേര്‍സ് ക്യാമറ, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയാണ് നെക്‌സോണ്‍ സബ്‌കോമ്പാക്ട് എസ് യു വിയുടെ പ്രത്യേകതകള്‍.