മുംബൈ: ടാറ്റാ പവറിന്റെ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായിരുന്ന അനിൽ സർദന രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെയ്ക്കുന്നത്. ഏപ്രിൽ 30ന് രാജി പ്രാബല്യത്തിൽ വരുമെന്നും ടാറ്റാ പവർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പവർ ആൻഡ് ഇന്ഫ്രാസ്ട്രെക്ച്ചര് രംഗത്ത് മൂന്നു പതിറ്റാണ്ടിലേറെ പ്രവർത്തി പരിചയമുള്ള സർദന എൻടിപിസി ലിമിറ്റഡ്, ബിഎസ്ഇഎസ് തുടങ്ങിയ കമ്പനികളിലും, 2007-11 കാലയളവിൽ ടാറ്റ ടെലിസർവീസിന്റെ എംഡിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.