ടാറ്റയുടെ മുൻനിര എസ്.യു.വിയായ സഫാരി രാജ്യത്ത് അവതരിപ്പിച്ചു. 14.69 ലക്ഷം മുതലാണ് വില. കഴിഞ്ഞ ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച ഗ്രാവിറ്റാസിനെയാണ് സഫാരി എന്ന പേരിൽ ടാറ്റ വിപണിയിലെത്തിക്കുന്നത്. ആറ്, ഏഴ് സീറ്റുകളിൽ വാഹനം ലഭ്യമാണ്.
ഹാരിയറിലേതുപോലെ 170 എച്ച്പിയും 350 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ക്രയോടെക് ടർബോ-ഡീസൽ എഞ്ചിനാണ് സഫാരിക്ക് കരുത്തുപകരുന്നത്. സുരക്ഷക്കും സഫാരിയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. ഡിസ്ക് ബ്രേക്സ്, ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, 14 ഫംഗ്ഷണൽ സാധ്യതകളോടെ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ ഉറപ്പാക്കുന്നു.
സഫാരി എന്ന പേരിന്റെ ജനപ്രീതി പുതിയ എസ്‌യുവിക്ക് ഒരു മുതൽകൂട്ടാകും എന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.