ന്യൂ ഡെല്‍ഹി : ജനപ്രിയ എസ്‌യുവിയായ ടാറ്റ സഫാരി ഡികോറിന്റെ നിര്‍മ്മാണം ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയില്‍ നിര്‍ത്തി. തങ്ങളുടെ വെബ്‌സൈറ്റില്‍നിന്ന് ഈ മോഡല്‍ കമ്പനി നീക്കം ചെയ്തു.
സഫാരി പേരില്‍ ഇനി ടാറ്റ മോട്ടോഴ്‌സിന്റെ സഫാരി സ്റ്റോം മാത്രമായിരിക്കും ഇന്ത്യന്‍ വിപണിയില്‍ ഉണ്ടാവുക. ടാറ്റ സഫാരി ഡികോര്‍ ഇനി നിര്‍മ്മിക്കില്ലെന്ന് ടാറ്റ മോട്ടോഴ്‌സും ഡീലര്‍മാരും സ്ഥിരീകരിച്ചു.
1998 ല്‍ ഇന്ത്യന്‍ വിപണിയില്‍ ആദ്യം അവതരിപ്പിച്ച ടാറ്റ സഫാരി, രാജ്യത്തെ കാര്‍ വിപണിയില്‍ വിറ്റഴിക്കപ്പെട്ട ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച എസ്‌യുവികളിലൊന്നാണ്. 2005 ലാണ് പുതിയ 3ലിറ്റര്‍ ഡയറക്റ്റ് ഇന്‍ജക്ഷന്‍ കോമണ്‍ റെയ്ല്‍ എന്‍ജിന്‍ (ഡികോര്‍) കമ്പനി അവതരിപ്പിച്ചത്.
2012 ല്‍ രണ്ടാം തലമുറ സഫാരി ഡികോറായി നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന സഫാരി സ്റ്റോം ടാറ്റ മോട്ടോഴ്‌സ് അവതരിപ്പിച്ചിരുന്നു. സഫാരി എന്ന പേരിന്റെകൂടെ ഡികോര്‍ എന്ന പ്രത്യയം കൂടി ടാറ്റ മോട്ടോഴ്‌സ് ചേര്‍ത്തു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി ഉള്‍പ്പെടെ പലരുടെയും ഇഷ്ട കാറായിരുന്നു ടാറ്റ സഫാരി.