മുംബൈ: ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് സൈറസ് മിസ്ട്രിയെ പുറത്താക്കിയ നടപടി ഓഹരി വിപണിയിലും പ്രതിഫലിച്ചു.
രണ്ട് ദിവസം കൊണ്ട് അഞ്ച് പ്രധാന ടാറ്റ കമ്പനികളുടെ വിപണി മൂല്യത്തില്‍ 19,400 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. മിക്ക ടാറ്റ കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് കമ്പനികളില്‍ വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ടി.സി.എസ്സിന് വിപണി മൂല്യത്തില്‍ 1.3 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. അതായത് 6,059 കോടി രൂപയുടെ നഷ്ടം.
ടാറ്റ മോട്ടോഴ്‌സ് വിപണി മൂല്യത്തില്‍ 9,610 രൂപയും ടാറ്റ സ്റ്റീല്‍, ടൈറ്റന്‍, ടാറ്റ പവര്‍ എന്നിവയ്ക്ക് യഥാക്രമം 2,640 കോടി, 244 കോടി, 811 കോടി എന്നിങ്ങനെയുമാണ് കഴിഞ്ഞ രണ്ട് ദിവസം കൊണ്ടുണ്ടായിട്ടുള്ള മൂല്യശോഷണം.
അതേസമയം 1.2 ശതമാനം താഴ്ചയാണ് സെന്‍സെക്‌സില്‍ ഉണ്ടായത്.