തേജസ് നെറ്റ്‌വര്‍ക്‌സ് ഓഹരികള്‍ സ്വന്തമാക്കാന്‍ ടാറ്റ സണ്‍സ്

മുംബൈ: ടാറ്റ സണ്‍സിന്റെ ഉപകമ്പനിയായ പനാടോണ്‍ ഫിന്‍വെസ്റ്റ് ലിമിറ്റഡ് 1850 കോടി രൂപ ചെലവാക്കി തേജസ് നെറ്റ്‌വര്‍ക്കിന്റെ 43.3 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ട്. ടാറ്റ സണ്‍സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമാണ് പനാടോണ്‍. ഇവര്‍ ടാറ്റ കമ്യൂണിക്കേഷന്‍സിന്റെ പ്രൊമോട്ടര്‍ കൂടിയാണ്.

സഞ്ജയ് നായക് തന്നെ തേജസിന്റെ മാനേജിങ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായി തുടരും. ടാറ്റ സണ്‍സിന്റെ ഭാഗമാകുന്നതോടെ കമ്പനി വമ്പന്‍ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് നോട്ടമിടുന്നത്. എങ്കിലും നിലവിലെ മാനേജ്‌മെന്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ക്കൊന്നും സാധ്യതയില്ല.

ഇന്ത്യയില്‍ നിന്നുള്ള ടെലികോം എക്വിപ്‌മെന്റ് കമ്പനികളില്‍ ലോകത്ത് തന്നെ മുന്നിലെത്തുകയെന്ന ലക്ഷ്യമായിരുന്നു തേജസിനുണ്ടായിരുന്നതെന്നും, ടാറ്റ സണ്‍സുമായി ചേരുന്നതോടെ കൂടുതല്‍ ശക്തമായി മുന്നേറാന്‍ കമ്പനിക്ക് സാധിക്കുമെന്നുമാണ് സഞ്ജയ് നായകിന്റെ പ്രതികരണം.

Top