ടാറ്റയുടെ ടിഗോര്‍ കൂടുതല്‍ സ്‌റ്റൈലിഷായി നിരത്തിലിറങ്ങുന്നു. ടിഗോര്‍ ബാക്ക് എന്ന പേരിലാണ് രണ്ടാം വരവിനൊരുങ്ങുന്നത്. ടിയാഗോ എന്‍ ആര്‍ ജി നിരത്തിലെത്തിച്ചതിന് പിന്നാലെ തന്നെ ടിഗോര്‍ ബാക്ക് പുറത്തിറക്കാനാണ് സാധ്യത. ക്രോസ് – സ്‌റ്റെല്‍ വിഭാഗത്തില്‍ പുറത്തിറക്കുന്ന വാഹനം ഒറ്റ നിറത്തില്‍ മാത്രമായിരിക്കും അവതരിപ്പിക്കുന്നത്.
ബ്ലാക്ക് – ഓറഞ്ച് ഡ്യുവല്‍ ടോണ്‍ കോമ്പിനേഷനിലായിരിക്കും ടിഗോര്‍ ബാക്ക് നിരത്തിലെത്തിക്കുക. ഗ്രില്ല്, ബമ്പറിന്റെ ലോവര്‍ പോര്‍ഷന്‍, വീല്‍ആര്‍ച്ച് , ക്ലാഡിങ്ങ്, ബി പെല്ലറുകള്‍ എന്നിവയ്‌ക്കൊപ്പം റൂഫിനും കറുപ്പ് നിറം നല്‍കും. ബ്ലാക്ക് സ്‌മോക്ഡ് ഹെഡ്‌ലാമ്പ് നല്‍കിയെത്തുന്ന വാഹനത്തില്‍ നിന്ന് ക്രോമിയം പൂര്‍ണമായും ഒഴിവാക്കുന്നുണ്ട്. 15 ഇഞ്ച് ബ്ലാക്ക് ഫിനീഷിങ് അലോയി വീലുകളും സില്‍വര്‍ ഫിനീഷിങ്ങ് സ്‌കിഡ് പ്ലേറ്റുകളും ഈ വാഹനത്തില്‍ ഒരുക്കും.
ബി എസ് – ആറ് നിലവാരത്തിലുള്ള എന്‍ജിനായിരിക്കും പുതിയ ടിഗോറില്‍ നല്‍കുന്നത്. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.05 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും എത്തുന്ന വാഹനത്തില്‍ മാനുവല്‍ ഗിയര്‍ ബോക്‌സിലായിരിക്കും പ്രവര്‍ത്തിക്കുന്നത്.