ടാറ്റാ ടെക്‌നോളജസീലെ ഓഹരി വില്‍പ്പന : ടാറ്റാ മോട്ടേഴ്‌സ് ലിമിറ്റഡ് പുനരാരംഭിച്ചു

മുംബൈ: അമേരിക്ക ആസ്ഥാനമായ സ്വകാര്യ ഇക്വറ്റി സ്ഥാപനമായ വാന്‍ബര്‍ഗ്പിന്‍കാസുമായുള്ള ഇടപാട് റദ്ദാക്കിയതിന് ശേഷം ടാറ്റാ ടെക്‌നോളജസീലെ ഓഹരി വില്‍പ്പന സംബന്ധിച്ച ചര്‍ച്ചകള്‍ ടാറ്റാ മോട്ടേഴ്‌സ് ലിമിറ്റഡ് പുനരാരംഭിച്ചു. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ടാറ്റാ ടെക്‌നോളജസീന്റെ ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സ്വകാര്യ ഇക്വിറ്റ് സ്ഥാപനമാണ് പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചത്.

ആഭ്യന്തര വാഹന വ്യാപാരത്തിന് വേണ്ടിയുള്ള മൂലധന ചെലവ് കണ്ടെത്താനാണ് ഓഹരി വില്‍പ്പനയിലൂടെ ടാറ്റാ മോട്ടേഴ്‌സ് പദ്ധതിയിടുന്നതെന്ന് കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. 72.3 ശതമാനം ഓഹരികളാണ് ടാറ്റാ മോട്ടേഴ്‌സിന് എഞ്ചിനിയറിംഗ് വിഭാഗത്തിലുള്ളത്.ഓട്ടോമോട്ടീവ് ,ഇന്‍ഡസ്ട്രിയല്‍ മെഷീനറി, എയറോസ്‌പെയ്‌സ് വിഭാഗങ്ങള്‍ക്കായി ഡിസൈനിങ്ങും റിസര്‍ച്ച് ആ്ന്റ് അനാലിസസ് സേവനവുമാണ് ടാറ്റാ ടെക്‌നോളജീസ് നല്‍കുന്നത്.

Top