പുത്തന്‍ ഹാച്ച്ബാക്കായ ‘ടിയാഗൊ’യില്‍ ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍(എ എം ടി) സംവിധാനം ഏര്‍പ്പെടുത്താന്‍ ടാറ്റ മോട്ടോഴ്‌സ് ഒരുങ്ങുന്നു. പുണെയ്ക്കടുത്തുള്ള നിര്‍മാണശാലയില്‍ ‘ടിയാഗൊ’യുടെ എ എം ടി പതിപ്പ് പരീക്ഷണ ഓട്ടവും ആരംഭിച്ചിട്ടുണ്ട്.
എതിരാളിയായ ‘സെലേറിയൊ’യ്ക്ക് ഓട്ടമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ വകഭേദം ലഭ്യമാണ്; ‘ഗ്രാന്‍ഡ് ഐ 10’ ആവട്ടെ ഓട്ടമാറ്റിക് ട്രാന്‍സ്മിഷനോടെ വില്‍പ്പനയ്ക്കുണ്ട്.
ഈ സാഹചര്യത്തിലാണ് കൂടുതല്‍മ ത്സരക്ഷമത ലക്ഷ്യമിട്ട് ടാറ്റ മോട്ടോഴ്‌സ് ‘ടിയാഗൊ’യെയും എ എം ടി സഹിതം പുറത്തിറക്കാന്‍ ഒരുങ്ങുന്നത്. നിലവില്‍ കോംപാക്ട് സെഡാനായ ‘സെസ്റ്റി’ല്‍ ടാറ്റ മോട്ടോഴ്‌സ് എ എം ടി സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്.
ചെറു ഹാച്ച്ബാക്കായ ‘ടിയാഗൊ’യുടെ വരവ് ഇപ്പോള്‍ തന്നെ ടാറ്റയ്ക്ക് ഏറെ ഗുണകരമായിട്ടുണ്ട്. ‘ടിയാഗൊ’യ്ക്കു ലഭിച്ച സ്വീകാര്യതയുടെ പിന്‍ബലത്തിലാണു ടാറ്റ മോട്ടോഴ്‌സ് നവംബറിലെ വില്‍പ്പന കണക്കെടുപ്പില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ പിന്തള്ളിയത്.
കഴിഞ്ഞ മാസം മഹീന്ദ്രയുടെ മൊത്തം വില്‍പ്പന 12,707 യൂണിറ്റിലൊതുങ്ങിയപ്പോള്‍ ടാറ്റ മോട്ടോഴ്‌സ് വിറ്റത് 12,736 യൂണിറ്റാണ്. നവംബറില്‍ 6,008 യൂണിറ്റിന്റെ വില്‍പ്പനയോടെ ‘ടിയാഗൊ’യാണു കമ്പനിയുടെ വില്‍പ്പനയില്‍ 47% സംഭാവന ചെയ്തത്.
ഒപ്പം രാജ്യത്ത് ഏറ്റവുമധികം വില്‍പ്പനയുള്ള 10 കാറുകളുടെ പട്ടികയില്‍ ഇടംപിടിക്കാനും ‘ടിയാഗൊ’യ്ക്കു കഴിഞ്ഞു.