ടാറ്റ ടിയാഗൊ NRG എഎംടി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 6.15 ലക്ഷം രൂപ വിലയിലാണ് NRgയുടെ വരവ്. NRG എഡിഷന്റെ പെട്രോള്‍ പതിപ്പില്‍ മാത്രമേ എഎംടി ഗിയര്‍ബോക്സ് ലഭ്യമാവുകയുള്ളൂ.
1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് മൂന്നു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍തന്നെ കാറില്‍ തുടരുന്നു. 84 bhp കരുത്തും 114 Nm torque -മാണ് എഞ്ചിന്‍ പരമാവധി സൃഷ്ടിക്കുക. 1.05 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റും ടിയാഗൊ NRG എഡിഷനിലുണ്ട്. 69 bhp കരുത്തും 140 Nm torque ഉം കുറിക്കാന്‍ ഡീസല്‍ എഞ്ചിന്‍ പ്രാപ്തമാണ്.
കറുപ്പഴകുള്ള മുന്‍ ഗ്രില്ല്, അലൂമിനിയം സ്‌കിഡ് പ്ലേറ്റുകള്‍, വലിയ എയര്‍ഡാം എന്നിവയെല്ലാം ടിയാഗൊ NRG എഡിഷന്റെ സവിശേഷതകളാണ്. കറുത്ത റൂഫ് റെയിലുകള്‍, അലോയ് വീലുകള്‍ കണക്കെയുള്ള 14 ഇഞ്ച് സ്റ്റീല്‍ വീലുകള്‍, മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്പോയിലര്‍ എന്നിങ്ങനെയാണ് NRG എഡിഷന്‍ ടിയാഗൊയുടെ മറ്റു പ്രത്യേകതകള്‍.