പുതിയ ടാറ്റ ടിയാഗൊ NRG എഡിഷന്‍ വിപണിയില്‍ ; വില 5.49 ലക്ഷം മുതല്‍

നപ്രിയ ടിയാഗൊ ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പ് ടിയാഗൊ NRG ക്രോസ്ഓവര്‍നെ വിപണിയില്‍ ടാറ്റ പുറത്തിറക്കി. 5.49 ലക്ഷം രൂപയാണ് ടിയാഗൊയുടെ പുതിയ ക്രോസ്ഓവര്‍ പതിപ്പിന് വില (എക്‌സ്‌ഷോറൂം ദില്ലി).

ടിയാഗൊ NRG പതിപ്പില്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ലഭ്യമാണ്. ടിയാഗൊ NRG പെട്രോള്‍ 5.49 രൂപ വിലയിലും ഡീസല്‍ മോഡലിന് 6.31 ലക്ഷം രൂപയിലുമാണ് അണിനിരക്കുന്നത്.

ഇരുണ്ട പശ്ചാത്തലമുള്ള ഗ്രില്ലും ശരീരത്തിന് അടിവരയിട്ടുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും സ്‌പോര്‍ടി ഭാവം നല്‍കുന്നു. പുറത്തേക്ക് തള്ളിനില്‍ക്കുന്ന സ്‌കിഡ് പ്ലേറ്റ്, ഇരട്ടനിറമുള്ള 14 ഇഞ്ച് അലോയ് വീലുകള്‍, കറുത്ത മേല്‍ക്കൂര തുടങ്ങിയവ ടിയാഗൊ NRG എഡിഷന്റെ വിശേഷങ്ങളില്‍പ്പെടും.

തിളക്കമേറിയ ഓറഞ്ച് നിറമാണ് അകത്തളത്തിലെ ഇരുണ്ട പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്നത്. നാവിഗേഷനുള്ള 5.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയന്‍മെന്റ് സംവിധാനവും എട്ടു സ്പീക്കര്‍ ഓഡിയോ സംവിധാനവും ഹാച്ച്ബാക്കിന്റെ മുഖ്യാകര്‍ഷണമാണ്.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, പിന്‍ പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്മാര്‍ട്ട് വൈപ്പര്‍, ഫോളോ മീ ഹെഡ്‌ലാമ്പുകള്‍ എന്നിവയെല്ലാം ടിയാഗൊ NRG എഡിഷനില്‍ സുരക്ഷ ഫീച്ചറുകളാണ്.

Top