മുംബൈ: ടിയാഗൊ സ്‌പോര്‍ട് എന്ന പേരില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുത്തന്‍ ഹാച്ച്ബാക്കുമായി ടാറ്റയെത്തുന്നു. ടാറ്റയുടെ ഏറ്റവും പ്രചാരമേറിയ ഹാച്ച്ബാക്കാണ് ടിയാഗൊ. വിപണിയില്‍ ടാറ്റയുടെ പുതുവിപ്ലവത്തിന് തിരികൊളുത്തിയ ആദ്യ മോഡല്‍ കൂടിയാണ് ഈ മോഡല്‍.
എയറോഡൈനാമിക് ബോഡി കിറ്റുകള്‍, പുതിയ ബോഡി ഗ്രാഫിക്‌സ്, പുത്തന്‍ നിറഭേദങ്ങള്‍, സ്‌പോര്‍ടി അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാകും പുതിയ ടിയാഗൊ സ്‌പോര്‍ടിന്റെ സവിശേഷതകള്‍.
ബജറ്റ് വിലയില്‍ തന്നെയാകും ടിയാഗൊ സ്‌പോര്‍ടിനെയും ടാറ്റ നല്‍കുക. നെക്‌സോണില്‍ നിന്നും കടമെടുത്ത 1.2 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ്, ത്രി-സിലിണ്ടര്‍, റെവട്രൊണ്‍ പെട്രോള്‍ എഞ്ചിനിലാണ് പുതിയ ടിയാഗൊ സ്‌പോര്‍ട് അണിനിരക്കുക.
എയര്‍ബാഗുകള്‍, എബിഎസ് പോലുള്ള സുരക്ഷ സജ്ജീകരണങ്ങള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഹാച്ച്ബാക്കില്‍ ഒരുങ്ങും. ഏകദേശം അഞ്ച് ലക്ഷം രൂപ പ്രൈസ് ടാഗിലാകും ടിയാഗൊ സ്‌പോര്‍ട് എന്ന പ്രീമിയം ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിക്കുക.