കേരളത്തിന് കൈത്താങ്ങാകാന്‍ ടാറ്റാ ട്രസ്റ്റ്‌സും ; ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടി രൂപ നല്‍കും

കൊച്ചി : സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ ടാറ്റാ ട്രസ്റ്റ്സും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പത്ത് കോടിരൂപ ടാറ്റാ ട്രസ്റ്റ്സ് നല്‍കും. ട്രസ്റ്റി ആര്‍കെ കൃഷ്ണകുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ ബി.ആര്‍.ഷെട്ടി, എം.എ.യൂസഫലി തുടങ്ങിയ പ്രമുഖ വ്യവസായികളും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒട്ടേറെ താരങ്ങള്‍ വ്യക്തിപരമായ നിലയില്‍ സംഭാവനകള്‍ നല്‍കിയിരുന്നു. മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷം രൂപ ഇന്നലെ നല്‍കിയിരുന്നു. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുള്ളയ്ക്കാണ് തുക കൈമാറിയത്. കമല്‍ഹാസന്‍, അല്ലു അര്‍ജ്ജുന്‍ എന്നിവര്‍ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം നല്‍കിയിരുന്നു. സൂര്യ, കാര്‍ത്തി എന്നിവര്‍ ചേര്‍ന്നും 25 ലക്ഷം സംഭാവന ചെയ്തിരുന്നു.

Top