വിദേശ കാര്‍ നിര്‍മ്മാതാക്കളായ വോക്‌സ് വാഗനോടും സ്‌കോഡയോടും കൈകോര്‍ത്ത് ഇന്ത്യന്‍ വാഹന നിര്‍മ്മാണ കമ്പനിയായ ടാറ്റ.
മൂന്ന് മികച്ച വാഹന നിര്‍മ്മാണ കമ്പനികള്‍ ഒരുമിക്കുന്നതിലൂടെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വളര്‍ച്ച നേടാനാവുമെന്നാണ് പ്രതീക്ഷ.
കമ്പനികള്‍ ഒത്തുചേര്‍ന്ന് വാഹനങ്ങള്‍ നിര്‍മ്മിക്കുകയും സാങ്കേതികവിദ്യ പങ്കുവെക്കുകയും ചെയ്യും.കൂട്ടായപ്രവര്‍ത്തനത്തിന്റെ ഭാഗമായി 2019ഓടെ ഇന്ത്യന്‍ വിപണിയില്‍ ഉല്‍പന്നങ്ങള്‍ ഇറക്കും.ദീര്‍ഘ നാളത്തെ പങ്കാളിത്തത്തിലൂടെ അന്താരാഷ്ട്രവിപണിയെയും ലക്ഷ്യമിടാന്‍ ഇവര്‍ക്ക് ആലോചനയുണ്ട്.
യോജിച്ച ഉല്‍പന്നങ്ങള്‍ വിതരണം ചെയ്യുക വഴി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സുസ്ഥിരമായ ഒരു വളര്‍ച്ചയാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്നും പ്രാദേശിക വളര്‍ച്ചയ്ക്ക് ഞങ്ങള്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ടെന്നും വോക്‌സ് വാഗന്‍ സിഇഒ മത്തിയാസ് മുള്ളര്‍.