ഇന്ത്യയിലെ വാഹന വിപണി ഒന്നാകെ കാത്തിരിക്കുന്ന പുത്തന്‍ വാഹനങ്ങളിലൊന്നാണ് ആള്‍ട്രോസ്. ടാറ്റയുടെ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിനെ കഴിഞ്ഞ ഓട്ടോഎക്‌സ്‌പോയില്‍ കമ്പനി അവതരിപ്പിച്ചിരുന്നു. അടുത്ത വര്‍ഷം ബിഎസ് 6 എന്‍ജിനോടു കൂടി വാഹനം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ടാറ്റ എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം ഹാച്ച്ബാക്കിലൊന്നാണെന്ന് ടാറ്റ അവകാശപ്പെടുന്ന ആല്‍ട്രോസിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ കമ്പനി വെബ്‌സൈറ്റിലൂടെ പുറത്തു വിട്ടിരുന്നു. കാറിന്റെ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, മിറര്‍, ഡോര്‍, വീല്‍ ആര്‍ച്ചുകള്‍ എന്നിവയുടെ ടീസര്‍ ചിത്രങ്ങളാണ് ടാറ്റ പുറത്തുവിട്ടത്.
പ്രീമിയം ഹാച്ച് വിഭാഗത്തിലെ ഏറ്റവും മികച്ച കരുത്തും സ്ഥലസൗകര്യവുമാണു ആല്‍ട്രോസിന്റെ പ്രത്യേകതയെന്നാണ് ടാറ്റ പറയുന്നത്. ടാറ്റയുടെ ഇംപാക്ട് ഡിസൈന്‍ 2.0 ഫിലോസഫിയിലാണ് പുതിയ കാറിന്റെ രൂപകല്‍പ്പന. ഹ്യുമാനിറ്റി ലൈന്‍ ഗ്രില്‍, വലുപ്പമേറിയ ഹെഡ്ലാംപ്, കോണ്‍ ആകൃതിയിലുള്ള ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മധ്യത്തിലെ സ്‌ക്രീനിനു കീഴില്‍ എസി വെന്റടക്കം ടി ആകൃതിയുള്ള സെന്റര്‍ കണ്‍സോള്‍ തുടങ്ങിയവയൊക്കെ ആള്‍ട്രോസിന്റെ അകത്തളത്തിലുണ്ടാവുമെന്നാണു പ്രതീക്ഷ.
രണ്ടു പെട്രോള്‍ എന്‍ജിന്‍ സാധ്യതകളോടെയാവും ആല്‍ട്രോസിന്റെ വരവ്. ടിയാഗൊയിലെ 1.2 ലീറ്റര്‍,നാച്ചുറലി ആസ്പിരേറ്റഡ് എന്‍ജിനും നെക്‌സണിലെ 1.2 ലീറ്റര്‍, ടര്‍ബോ പെട്രോള്‍ എന്‍ജിനും.
കഴിഞ്ഞ വര്‍ഷം ടാറ്റ പ്രദര്‍ശിപ്പിച്ച 45 എക്‌സ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണ് ആല്‍ട്രോസ്. ലേസര്‍ ലുക്ക് എന്നാണ് ടാറ്റ ആല്‍ട്രോസിന്റെ എക്സ്റ്റീരിയറിനെ വിശേഷിപ്പിക്കുന്നത്. ലേസര്‍ കട്ട് ഷാര്‍പ്‌നെസും മികച്ച സ്‌റ്റൈലുമാണ് കാറിനെന്ന് ടാറ്റ പറയുന്നു. പ്രീമിയവും ആഡംബരവും കൂടുതല്‍ സ്ഥലമുള്ള ഇന്റീരിയറും വാഹനത്തിന്റെ പ്രത്യേകതയാണ്. കൂടാതെ ഇന്റലിജന്‍സും നൂതന ടെക്‌നോളജിയും പുതിയ വാഹനത്തിലുണ്ടാകും.