tata zest scores 4 star rating in global ncap crash test

ഗ്ലോബല്‍ ന്യൂ കാര്‍ അസസ്‌മെന്റ് പ്ലോഗ്രാമിന്റെ ക്രാഷ് ടെസ്റ്റില്‍ നാലു സ്റ്റാറുമായി മുന്നേറുകയാണ് ടാറ്റയുടെ കോംപാക്റ്റ് സെഡാന്‍ സെസ്റ്റ്.

സെസ്റ്റിന്റെ രണ്ടു പതിപ്പുകളില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ എയര്‍ബാഗ് ഇല്ലാത്ത മോഡല്‍ പരാജയപ്പെട്ടപ്പോള്‍ എയര്‍ബാഗ് ഓപ്ഷനായുള്ള മോഡല്‍ നാലു സ്റ്റാര്‍ നേടി.

ആദ്യം ക്രാഷ് ടെസ്റ്റില്‍ പൂര്‍ണ്ണ പരാജയമായിരുന്ന സെസ്റ്റില്‍ മാറ്റം വരുത്തിയാണ് രണ്ടാം പ്രാവശ്യവും ടാറ്റ എത്തിയത്. വാഹനത്തിന്റെ ഘടനയ്ക്ക് ചെറുതായി ബലം കൂട്ടിയ ടാറ്റ എയര്‍ബാഗും പുതിയ സീറ്റ് ബെല്‍റ്റും കാറില്‍ കൂട്ടിച്ചേര്‍ത്തു.

നിലവിലെ പ്രൊഡക്ഷന്‍ മോഡലില്‍ ഇല്ലാത്ത മാറ്റങ്ങളാണ് ടാറ്റ വരുത്തിയത്. എന്നാല്‍ ഇനി പുറത്തിറങ്ങുന്ന വാഹനങ്ങളിലെല്ലാം ഈ മാറ്റങ്ങള്‍ വരുത്തുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ചെറിയ മാറ്റങ്ങളിലൂടെ വാഹനം എങ്ങനെ സുരക്ഷിതമാക്കാം എന്ന് കാണിച്ചുതരികയാണ് ടാറ്റ ചെയ്തതെന്നാണ് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ഡേവിഡ് വാര്‍ഡ് പറഞ്ഞത്.

64 കിലോമീറ്റര്‍ വേഗത്തില്‍ നടത്തിയ ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്നവരുടെ സുരക്ഷയ്ക്ക് നാല് സ്റ്റാറും കുട്ടികളുടെ സുരക്ഷയ്ക്ക് 3 സ്റ്റാറുമാണ് ലഭിച്ചത്.

Top