ടാറ്റ ഹാരിയര്‍ അധികം വൈകാതെ തന്നെ പെട്രോള്‍ എന്‍ജിനില്‍ ഇറങ്ങുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പെട്രോള്‍ എന്‍ജിനിലുള്ള ടാറ്റ ഹാരിയര്‍ പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ഓട്ടോമൊബൈല്‍ പോര്‍ട്ടലായ റെഷ്ലെയ്ന്‍ പങ്കുവച്ചിരുന്നു.
ഹാരിയര്‍ പെട്രോള്‍ മോഡലിന്റെ ഹൃദയം 1.5 ലിറ്റര്‍ ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനായിരിക്കുമെന്നാണ് വിവരം. ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കുക 150 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമാണ്. എന്നാല്‍ പ്രഥമിക ഘട്ടത്തില്‍ ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും പെട്രോള്‍ മോഡലിലെ ട്രാന്‍സ്മിഷനെന്നാണ് റിപ്പോര്‍ട്ട്.
പെട്രോള്‍ എന്‍ജിനിലും ഹാരിയര്‍ വരുന്നതോടെ വിപണിയില്‍ കൂടുതല്‍ കരുത്തരാകാമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.