ടാറ്റയുടെ സെഡാന്‍ ശ്രേണിയിലേക്ക് ഒരു സ്‌റ്റൈലിഷ് കാര്‍ എത്തുന്നു

ടാറ്റയുടെ പുതിയ വാഹനം ഒരുങ്ങുന്നു. സെഡാന്‍ ശ്രേണിയിലേക്ക് വരവിനൊരുങ്ങുന്ന പുതിയ വാഹനത്തിന്റെ പണിപ്പുരയിലാണ് ടാറ്റയെന്നാണ് റിപ്പോര്‍ട്ട്. ആല്‍ഫ പ്ലാറ്റ്ഫോമിലാണ് സെഡാന്‍ ഒരുങ്ങുന്നത്.

മാത്രമല്ല ടാറ്റയുടെ പുതിയ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയായിരിക്കും ഈ സെഡാനില്‍ പരീക്ഷിക്കുക. 2018 ജനീവ ഓട്ടോഷോയില്‍ പ്രദര്‍ശിപ്പിച്ച ഇ-വിഷന്‍ കണ്‍സെപ്റ്റ് മോഡലിനോട് സാമ്യമുള്ള ഡിസൈനിലായിരിക്കും സെഡാന്‍ എത്തുകയെന്നുമാണ് റിപ്പോര്‍ട്ട്.

ഇ-വിഷന്‍ കണ്‍സെപ്റ്റ് എത്തിയത് ലക്ഷ്വറി കാറുകളോട് കിടപിടിക്കുന്ന രൂപത്തിലായിരുന്നു. മുന്‍ഭാഗത്തെ പ്രധാന ആകര്‍ഷണം ഫോര്‍ ഡോര്‍ കണ്‍സെപ്റ്റില്‍ നേര്‍ത്ത എല്‍ഇഡി ഹെഡ്‌ലൈറ്റാണ്. വാഹനത്തിന്റെ ഉള്‍വശവും ആഡംബരത്തോടെയായിരുന്നു.

Top