കാത്തിരിപ്പിന് ഒടുവില്‍ ടാറ്റ നെക്‌സോണ്‍ എത്തി.
5.85 ലക്ഷം രൂപ ആരംഭവിലയില്‍ നെക്‌സോണ്‍ പെട്രോള്‍ പതിപ്പ് എത്തുമ്പോള്‍ 6.85 ലക്ഷം രൂപയിലാണ് നെക്‌സോണ്‍ ഡീസല്‍ പതിപ്പുകള്‍ എത്തുന്നത്.
ടാറ്റ മോട്ടോര്‍സില്‍ നിന്നുള്ള ആദ്യ സബ്‌കോമ്പാക്ട് എസ്‌യുവിയാണ് നെക്‌സോണ്‍.
XE, XM, XT, XZ+ എന്നീ നാല് വേരിയന്റുകളിലായാണ് നെക്‌സോണ്‍ പെട്രോള്‍, ഡീസല്‍ പതിപ്പുകള്‍ ലഭ്യമാവുന്നത്.
1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ നെക്‌സോണ്‍ ഒരുങ്ങുന്നത്.
6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇരു എഞ്ചിന്‍ പതിപ്പുകളിളിലും ഇടംപിടിക്കുന്നത്.
108.5 bhp കരുത്തും 170 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍.