‘പൗരത്വം നല്‍കുന്നതിന് മുമ്പ് സുന്നത്ത് പരിശോധന നടത്തണം’; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്

പശ്ചിമ ബംഗാള്‍: വിവാദ പരാമര്‍ശവുമായി മേഘാലയ മുന്‍ ഗവര്‍ണറും പശ്ചിമ ബംഗാള്‍ ബിജെപി മുന്‍ അധ്യക്ഷനുമായ തഥാഗത റോയ്. സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കുന്ന പുരുഷന്മാരുടെ മതം നിര്‍ണ്ണയിക്കാന്‍ ‘സുന്നത്ത്’ പരിശോധന നടത്തണമെന്ന് ആവശ്യം. പ്രസ്താവനയ്ക്ക് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ബിജെപിയുടെ ഭയാനകമായ മുഖം വെളിപ്പെട്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്.

OMG, എന്തൊരു മാന്യത, എന്തൊരു വിനയം! ഒരു പുരുഷന്‍ സുന്നത്ത് ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കുന്നത് വലിയ കാര്യമാണ്! സിഎഎവഴി മുസ്ലീങ്ങള്‍ക്ക് പൗരത്വം നല്‍കില്ല. മതം നിര്‍ണ്ണയിക്കാന്‍ ‘സുന്നത്ത്’ പരിശോധന നടത്താവുന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ എഞ്ചിനീയറിംഗ് കോളജുകളില്‍ പ്രവേശനം നേടുമ്പോള്‍ എല്ലാ പുരുഷന്മാരും മെഡിക്കല്‍ ടെസ്റ്റിന് വിധേയരായിരുന്നു. റെസ്റ്റിന്റെ ഭാഗമായി ഒരു പുരുഷ ഡോക്ടറുടെ മുമ്പാകെ വിവസ്ത്രനായി നിന്നിട്ടുണ്ട്. അന്ന് ആരും അതിനെ എതിര്‍ത്തിട്ടില്ല! ഇപ്പോള്‍ എന്തുകൊണ്ട്? തന്റെ നിര്‍ദ്ദേശം പങ്കുവച്ച് റോയ് എക്‌സില്‍ കുറിച്ചു.

പരാമര്‍ശം വിവാദമായതോടെ റോയിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. റോയി മതഭ്രാന്തിന്റെ പുതിയ ആഴങ്ങളിലേക്ക് കൂപ്പുകുത്തിയിരിക്കുയാണ്. പ്രസ്താവന ബിജെപിയുടെ പിന്തിരിപ്പന്‍ ചിന്താഗതിയെയും വിഷമയമായ സംസ്‌ക്കാരത്തെയും തുറന്നുകാട്ടുന്നു. ഇത്തരം വിവേചനപരവും മനുഷ്യത്വരഹിതവുമായ പരാമര്‍ശങ്ങള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഇത്തരം അസഹിഷ്ണുതയ്ക്കെതിരെ ജനം ഒറ്റകെട്ടായി പോരാടണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പ്രസ്താവിച്ചു.

Top