സിഡ്നി: ഓസ്ട്രേലിയക്കാരിയായ ആംബർ ലൂക്കിന് ടാറ്റൂവിനോട് അതിരില്ലാത്ത ഭ്രമായിരുന്നു. പതിനാറാം വയസ്സിലാണ് ആംബർ ശരീരത്തിൽ ടാറ്റൂ അടിക്കാൻ തുടങ്ങുന്നത്. ഇപ്പോൾ ശരീരത്തിലുള്ളത് നൂറിലേറെ ടാറ്റൂകളാണ്. അതിനിടയിലാണ് കണ്ണിൽ ടാറ്റൂ അടിക്കണം എന്ന് ആംബറിന് മോഹം വന്നത്.
ഒടുവിൽ തന്റെ ആഗ്രഹം ടാറ്റൂ ആർട്ടിസ്റ്റിനോട് പ്രകടിപ്പിക്കുകയും ചെയ്തു. അദ്ദേഹം അതിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ച് ആംബറിനെ ധരിപ്പിച്ചിട്ടും ആംബർ ഒരടിപോലും പിന്നോട്ട് മാറിയില്ല. കണ്ണിൽ സൂചി തുളച്ചുകയറിയപ്പോൾ തന്നെ ആംബറിന് ജീവൻ പോകുന്നത് പോലെ തോന്നി, എന്നിട്ടും ആംബർ വേതന കടിച്ചുപിടിച്ചു. ടാറ്റൂ മുഴുവൻ ചെയ്തപ്പോഴാണ് ആംബറിന് കാര്യം മനസിലായത് തന്റെ ഇരു കണ്ണിന്റെയും കാഴ്ച്ച നഷ്ട്ടപ്പെട്ടിരിക്കുന്നു…ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത ഭൂതകാലമായിരുന്നു ആംബറിന് അത്.
പിന്നീട് മൂന്ന് ആഴ്ചയോളം ആംബറിന് കാഴ്ച്ച ഉണ്ടായിരുന്നില്ല. കണ്ണിനുള്ളിൽ ആഴത്തിൽ ടാറ്റൂ ചെയ്തത് കൊണ്ടാണ് കാഴ്ച്ച നഷ്ടമാതെന്നും നല്ല രീതിയിൽ ചെയ്താൽ കാഴ്ച്ചയ്ക്ക് ഒന്നും പറ്റില്ലെന്നുമാണ് ആംബർ പറയുന്നത്. ഇത്രയൊക്കെ സംഭവിച്ചിട്ടും ആംബറിന് ടാറ്റൂവിനോടുള്ള കബം ഇതുവരെ കുറഞ്ഞിട്ടില്ല.