കരയില്‍ പ്രവേശിച്ചു;ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

ഗുജറാത്ത്: ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു. ഇന്ന് പുലര്‍ച്ചെ ചുഴലിക്കാറ്റ് പൂര്‍ണമായും കരയില്‍ പ്രവേശിച്ചു. ദിയുവിനും അഹമ്മദാബാദിനും ഇടയില്‍ സൗരാഷ്ട്രയ്ക്ക് സമീപമാണ് ചുഴലിക്കാറ്റ് കരയില്‍ കയറിയത്. രാത്രി 9 മണിയോടെ തീരം തൊട്ട ടൗട്ടേ ഗുജറാത്തിലും മഹാരാഷ്ട്രയിലും ആകമാനം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു.

അതീവ തീവ്രതയുള്ള ചുഴലിക്കാറ്റായിരുന്ന ടൗട്ടേ കരയില്‍ പ്രവേശിച്ചതോടെ സാധാരണ ചുഴലിക്കാറ്റായിരുന്നു. മണിക്കൂറില്‍ പരമാവധി 200 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇത് വീണ്ടും ദുര്‍ബലമാകുന്ന ലക്ഷണങ്ങളാണ് കാണുന്നതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

ഗുജറാത്തിലെ അഞ്ചു ജില്ലകളില്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചു. മേഖലയില്‍ അതി തീവ്ര മഴ തുടരുകയാണ്.

Top