ടൗട്ടെ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തീരപ്രദേശങ്ങളിലും കടലിലും ഇന്ത്യന്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുദാഷേവ്. ദുരന്തത്തിനിരയായ എല്ലാ കുടുംബങ്ങളുടേയും ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ഇന്ത്യയിലെ റഷ്യന്‍ അംബാസഡര്‍ നിക്കോളായ് കുദാഷേവ് പറഞ്ഞു.
ടൗട്ടെ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരങ്ങളില്‍ അതിശക്തമായിട്ടാണ് ആഞ്ഞടിച്ചത്. നിരവധി ജീവനുകള്‍ അത് കവര്‍ന്നു. ആയിരക്കണക്കിന് വീടുകള്‍ തകര്‍ത്തു. ഏറെ ദു:ഖകരമാണ് ഇത്തരം പ്രകൃതിദുരന്ത കാഴ്ചകള്‍. എന്നാല്‍ ഇതിനിടയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളെ അതിധീരമെന്നാണ് വിശേഷിപ്പിക്കേണ്ടത്.
കടലില്‍ മുങ്ങിയ ബാര്‍ജില്‍ നിന്നും 184 പേരെയാണ് രക്ഷപെടുത്താനായത്. മുംബൈ തീരത്തിനടുത്താണ് അത്യാഹിതം ഉണ്ടായത്. ഇന്ത്യന്‍ നാവികസേനയും തീരരക്ഷാ സേനയും കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയപ്പോള്‍ ദുരന്തനിവാരണ സേനകള്‍ ക്കൊപ്പം കരസേനയും തീരദേശ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ടൗട്ടെ പശ്ചിമതീരം വിട്ടകന്നെങ്കിലും അതിന്‍റെ പ്രഭാവം മൂലമുള്ള കാലാവസ്ഥാ വ്യതിയാനം രാജസ്ഥാന്‍, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ കനത്ത മഴയായി അനുഭവപ്പെടുമെന്നും വരുന്ന രണ്ടു ദിവസം മഴയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.