തിരുവനന്തപുരം: സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കുകയോ ചെലവ് ചുരുക്കുകയോ ഇല്ലെന്ന് നിയുക്തമന്ത്രി തോമസ് ഐസക്.
നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി എടുക്കുമെന്നും തോമസ് ഐസക് പറഞ്ഞു. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.
കാലിയായ ഖജനാവ് വെല്ലുവിളിയാണ്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രം ഇറക്കുമെന്നും തോമസ് ഐസക് പറഞ്ഞു. 15 വര്‍ഷം മുമ്പ് കേരളം നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമാണ് ഇപ്പോഴത്തേതെന്നും് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തന്നെയായിരിക്കും പിണറായി വിജയന്‍ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുക. 201516 സാമ്പത്തികവര്‍ഷത്തെ പൊതുകടം 14874.49 കോടിയോളം രൂപയാണ്.
കടം വാങ്ങുന്ന പണത്തിന്റെ 70 ശതമാനത്തോളം തുക ദൈനംദിന ചെലവിന് ഉപയോഗിക്കുന്ന സ്ഥിതിയാണെന്നും മൂലധനച്ചെലവില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നും ഇക്കാര്യങ്ങളില്‍ സമഗ്രമായ പരിശോധന നടത്തുമെന്നും തോമസ് ഐസക് പറഞ്ഞു.