തിരുവനന്തപുരം:കുടുംബാംഗങ്ങള്‍ തമ്മിലുളള ഭാഗപത്രത്തിന്റെ കൂട്ടിയ നികുതി പിന്‍വലിക്കുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്.
മുന്‍ നികുതി പുനസ്ഥാപിക്കുന്നതും ജൂവല്ലറികളിലെ പര്‍ച്ചേസ് നിരക്ക് ഒഴിവാക്കുന്നതും പരിഗണനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പഴയ നികുതി നിരക്ക് തുടരണോയെന്ന് സബ്ജക്ട് കമ്മിറ്റി തീരുമാനിക്കും. നിയമസഭയിലാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്.
പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഭാഗപത്രത്തിനടക്കം നികുതി വര്‍ധിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.