ആശുപത്രിയില്‍ രോഗികള്‍ക്കു നല്‍കുന്ന മുറിയ്ക്കു നികുതി ബാധകമല്ല

ശുപത്രിയില്‍ രോഗികള്‍ക്കു വേണ്ടിയുള്ള മുറിവാടകയ്ക്കു നികുതി ഇല്ലെന്ന് റിപ്പോര്‍ട്ട്.

കേന്ദ്ര എക്‌സൈസ്, കസ്റ്റംസ് ബോര്‍ഡാണ് ഇതു സംബന്ധിച്ചുള്ള വിശദീകരണം നല്കിയിരിക്കുന്നത്.

എന്നാല്‍ ഹോട്ടല്‍ മുറികളുടെ കാര്യത്തില്‍ ഉപയോക്താവില്‍നിന്ന് ഈടാക്കുന്ന തുകയ്ക്കു മേലാണ് നികുതി ചുമത്തേണ്ടതെന്നും കേന്ദ്രം വ്യക്തമാക്കി.

ഹോട്ടല്‍ മുറികളെ വിവിധ നികുതി ജിഎസ്ടി സ്ലാബുകളിലായി തരംതിരിക്കുന്നത് അതതു സ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള വാടക നിരക്കിന്റെ അടിസ്ഥാനത്തിലണ്, എന്നാല്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ പോലെ തന്നെ നികുതി യഥാര്‍ഥ വാടകയ്ക്കു മേലാണു ചുമത്തേണ്ടത്.

1000 രൂപയ്ക്കു മേല്‍ 2500 രൂപ വരെ വാടകയുള്ള മുറിക്ക് 12%, 2500നു മേല്‍ 7500 വരെ 18%, 7500 രൂപയ്ക്കു മേല്‍ 28 ശതമാനം എന്നിങ്ങനെയാണു നിരക്ക്.

Top