സ്വര്‍ണ്ണ ഇറക്കുമതി നികുതി കുറയ്ക്കണമെന്ന്‌ സ്വര്‍ണ്ണാഭരണ വ്യവസായി സംഘടന

ന്യൂഡല്‍ഹി: സ്വര്‍ണ്ണത്തിന്റെ ഇറക്കുമതിക്ക് 10% നികുതി ഈടാക്കുന്നത് കള്ളക്കടത്തിനു കാരണമാകുന്നുവെന്നു സ്വര്‍ണ്ണാഭരണ വ്യവസായി സംഘടന ജെംസ് ആന്‍ഡ് ജ്വല്ലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍.

ബജറ്റില്‍ നികുതി കുറയ്ക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. നിലവില്‍ ഇന്ത്യയുടെ സ്വര്‍ണ്ണക്കയറ്റുമതിയുടെ പകുതിയിലേറെയും ദുബായിലേക്കാണ്.

750 കോടി ഡോളറിന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് ഇന്ത്യയില്‍ നിന്നുള്ള പ്രതിവര്‍ഷ സ്വര്‍ണ്ണ കയറ്റുമതി. ദുബായില്‍ ജനുവരിയില്‍ മൂല്യവര്‍ധിത നികുതിയും 5% ഇറക്കുമതി നികുതിയും നിലവില്‍ വന്നാല്‍ കയറ്റുമതിയെ ബാധിച്ചേക്കും എന്ന ആശങ്കയും ഉണ്ട്.

2016–17ല്‍ 500 ടണ്‍ സ്വര്‍ണ്ണം ഇറക്കുമതി നടന്ന സ്ഥാനത്ത് ഇന്ത്യ ഇക്കൊല്ലം 700 ടണ്‍ ഇറക്കുമതി ചെയ്യും എന്നാണ് വിവരം.

Top